കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സർക്കാരല്ല, അദാനി ഗ്രൂപ്പാണ്; തീരുമാനം കോടതിയുടേത്: മന്ത്രി ആന്റണി രാജു

antony

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സുരക്ഷക്കായി കേന്ദ്രസേനയെ ആവശ്യപ്പെട്ടത് ആദാനി ഗ്രൂപ്പാണെന്ന് മന്ത്രി ആന്റണി രാജു. സംസ്ഥാന സർക്കാർ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി അഭിപ്രായം മാത്രമാണ് ചോദിച്ചത്. അതിനെ എതിർക്കേണ്ട കാര്യമില്ല. കേന്ദ്രവും സംസ്ഥാനവും ആലോചിച്ച് തീരുമാനം അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. കോടതിയാണ് അന്തിമ തീരുമാനം പറയേണ്ടത്

എൽഡിഎഫിലെ ഒരു മന്ത്രിയും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാരെ തീവ്രവാദി എന്ന് പറഞ്ഞിട്ടില്ല. മന്ത്രി അബ്ദുറഹ്മാൻ ആരെയും തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ മനസ്സിലാകും. തന്റെ സഹോദരനെ കുറിച്ചുള്ള ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ട്

മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തുന്നില്ലെന്നത് കോൺഗ്രസിന്റെ ആരോപണമാണ്. കോൺഗ്രസ് സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പലതവണ സമരസമിതിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
 

Share this story