നിലപാടുകൾ വിറ്റ് ബിജെപിയിൽ എത്തി, ജയിൽ ഹവാല മുഖ്യപ്രതി; ഗവർണർക്കെതിരെ ദേശാഭിമാനി, ജനയുഗം പത്രങ്ങൾ

Governor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി, ജനയുഗം പത്രങ്ങൾ. ആരിഫ് മുഹമ്മദ് ഖാന്റേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണെന്നും രാജ് ഭവനെ ഗുണ്ടാ രാജ് ഭവനാക്കിയെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ പറയുന്നു. ഗവർണർക്കെതിരെ രണ്ട് ലേഖനങ്ങളാണ് ദേശാഭിമാനിയിലുള്ളത്. മുസ്ലിം ഉന്മൂലനം ലക്ഷ്യമിടുന്ന പാർട്ടിയുടെ പിന്നാമ്പുറത്ത് നടന്ന് വിലപേശിയ രാഷ്ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു

ഗവർണർ പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനമാക്കിയതായി ജനയുഗം ലേഖനം പറയുന്നു. അതൊരു ഗുണ്ടാ രാജ്ഭവനായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ധൂർത്താണ് രാജ്ഭവനിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ജനയുഗത്തിന്റെ ലേഖനത്തിൽ പറയുന്നു.
 

Share this story