ജിതിൻ എകെജി സെന്ററിന് മുന്നിലെത്തിയത് സ്‌കൂട്ടറിൽ; രക്ഷപ്പെട്ടത് കാറിൽ, കൂടുതൽ വിവരങ്ങൾ

jithin

എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറിൽ ഗൗരീശ പട്ടത്ത് എത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. ഡിയോ സ്‌കൂട്ടറിൽ ജിതിൻ ഗൗരീശ പട്ടം വരെ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. 

ഇതിന് ശേഷമുള്ള ദൃശ്യങ്ങളിൽ മറ്റൊരാളാണ് സ്‌കൂട്ടർ ഓടിക്കുന്നത്. ഇതിന്റെ പിന്നിൽ ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോൾ കെഎസ്ഇബിയുടെ ബോർഡ് വെച്ച കാറാണിതെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി

ജിതിൻ ധരിച്ച ടീ ഷർട്ടിനെ കുറിച്ചും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങളെല്ലാം മാറ്റിയ ശേഷമാണ് ജിതിൻ എത്തിയത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ
 

Share this story