ജിതിൻ നിരപരാധി, പോലീസ് ചോക്ലേറ്റ് കൊടുത്ത് മയക്കി; നാളെ മാർച്ച് നടത്തുമെന്ന് സുധാകരൻ

sudhakaran

എകെജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടിയതിൽ വിചിത്ര പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രതി ജിതിനെ പോലീസ് ചോക്ലേറ്റ് കൊടുത്തു മയക്കി എന്നാണ് സുധാകരൻ പറയുന്നത്. ജിതിൻ നിരപരാധിയാണ്. ബോംബെറിഞ്ഞുവെന്നത് ശുദ്ധ നുണയാണ്. 

ചോദ്യം ചെയ്യാൽ വിളിപ്പിക്കുന്നവരെ ചോക്ലേറ്റിൽ മായം കലർത്തി നൽകി മയക്കുന്നു. എസ് പിയുടെ മുന്നിലിരുത്തി ജിതിന് ചോക്ലേറ്റ് നൽകി അവന്റെ ബോധമനസ്സിനെ മയക്കി. അവൻ വായിൽ തോന്നിയതെന്തോ പറയുകയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും സുധാകരൻ പറഞ്ഞു

പടക്കമെറിയേണ്ട കാര്യം കോൺഗ്രസിനില്ല. പോലീസിന്റെ നടപടി കോൺഗ്രസ് നോക്കിയിരിക്കുമെന്ന് പിണറായി വിജയനോ സർക്കാരോ കരുതരുത്. എകെജി സെന്ററല്ല, അതിനപ്പുറത്തെ സെന്റർ വന്നാലും ഞങ്ങൾക്ക് പ്രശ്‌നമില്ലെന്ന് സുധാകരൻ പറഞ്ഞു
 

Share this story