പാലാ നഗരസഭാ ചെയർമാനായി സിപിഎം ആരെ തീരുമാനിച്ചാലും പിന്തുണക്കുമെന്ന് ജോസ് കെ മാണി
Jan 18, 2023, 12:38 IST

പാലാ നഗരസഭാ ചെയർമാനായി സിപിഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രാദേശിക നേതൃത്വത്തെ ജോസ് കെ മാണി തള്ളി. ബിനു പുളിക്കകണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കും. പാലായിലേത് പ്രാദേശിക കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു
ബിനുവിനെ ചെയർമാനായി സിപിഎം തീരുമാനിച്ചാൽ പിന്തുണക്കുമെന്നും സിപിഎം തീരുമാനത്തിൽ ഇടപെടില്ലെന്നും കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും വ്യക്തമാക്കി. മുന്നണി ധാരണകൾ പൂർണമായും പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. അതേസമയം ചെയർമാനെ തീരുമാനിക്കാനുള്ള സിപിഎം യോഗം ഇന്ന് വൈകുന്നേരം നടക്കും.