ബഫർസോൺ വിഷയത്തിൽ സർക്കാർ ഇടപെടാൻ വൈകിയെന്ന് ജോസ് കെ മാണി

jose

ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇടപെടാൻ വൈകിയെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വിഷയത്തിൽ സംസ്ഥാനം ഒരുമിച്ച് നിന്ന് പ്രശ്‌നം പരിഹരിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടത്. വൈകാരിക പ്രകടനം നടത്തിയിട്ട് കാര്യമില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്നും ജോസ് കെ മാണി പറഞ്ഞു

കാടിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം. ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിൽ കൃത്യസമയത്ത് സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് കേരളാ കോൺഗ്രസ് തുറന്നുപറയുമെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഒരു പ്രശ്‌നവുമില്ലെന്ന് സ്റ്റീഫൻ ജോർജ് പറഞ്ഞു. ബിനുവിനെതിരെ പരാതി നൽകില്ല. ബിനുവിന്റെ കാര്യം സിപിഎം നോക്കിക്കോളുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
 

Share this story