പാലാ നഗരസഭാ അധ്യക്ഷയായി ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടു

joseen

പാലാ നഗരസഭ അധ്യക്ഷയായി ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാണ് ജോസിൻ ബിനോ. നാടകീയ സംഭവങ്ങൾക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം. ബിനു പുളിക്കകണ്ടത്തിന്റെ നിർദേശം അനുസരിച്ച് തന്നെ താൻ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിൻ ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ 25 പേരാണ് വോട്ട് ചെയ്തത്.

നഗരസഭ മുണ്ടുപാലം രണ്ടാം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ജോസിൻ. നിലവിലെ ചെയർമാനായിരുന്ന കേരള കോൺഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ സിപിഎം ബിനു പുളിക്കക്കണ്ടത്തിനെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളാ കോൺഗ്രസ് എം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെയാണ് ജോസിൻ ബിനോയിലേക്ക് സിപിഎം എത്തിയത്. 

Share this story