പാർട്ടിയുമായി ഒത്തുപോകണമെന്ന നിർദേശം ശശി തരൂർ പാലിക്കുന്നില്ലെന്ന് കെ സുധാകരൻ

sudhakaran

ശശി തരൂർ പാർട്ടി വഴങ്ങുന്നില്ലെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂരിന്റെ നടപടികൾ എഐസിസിയെ അറിയിച്ചിരുന്നു. പാർട്ടിയുമായി ഒത്തുപോകണമെന്ന നിർദേശം തരൂർ പാലിക്കുന്നില്ല. ഔദ്യോഗികമായ ക്ഷണം നിരസിച്ച തരൂർ പാർട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളിൽ പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളിൽ തരൂർ ഇടപെടുന്നില്ലെന്നും ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ ആരോപിച്ചു

അതേസമയം കേരളത്തിലെ വിവാദങ്ങൾ സോണിയ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കണ്ട് ധരിപ്പിക്കാനാണ് ശശി തരൂരിന്റെ തീരുമാനം. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് തരൂർ അറിയിക്കും. ക്ഷണം ലഭിച്ച പരിപാടികളിൽ നിന്ന് പിൻമാറില്ലെന്നും തരൂർ നിലപാട് എടുക്കുന്നു.
 

Share this story