സജി ചെറിയാനെ മന്ത്രിയാക്കിയതിനെതിരെ ബിജെപി നിയമനടപടി ആരംഭിക്കുമെന്ന് കെ സുരേന്ദ്രൻ

K Surendran

സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ ബിജെപി നിയമ നടപടി ആരംഭിക്കും. ധാർമികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണത്. മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു

സർക്കാർ പ്രവർത്തിക്കുന്ന ഭരണഘടനാവിരുദ്ധമായിട്ടാണ് എന്നതിന്റെ തെളിവാണ് സജി ചെറിയാന് നൽകിയ മന്ത്രിസ്ഥാനം. കലോത്സവത്തിലെ നോൺ വെജ് വിവാദം അനാവശ്യമാണ്. എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്. നോൺ വെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തിൽ ആരും എതിരല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story