ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

K surendran

ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തെ പറ്റി സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് വേണ്ടെന്നുവച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങൾക്കും ലഭിക്കില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു. പൗരത്വ നിയമഭേദഗതിയെ ഗവർണർ അനുകൂലിച്ചതിലായിരുന്നു പ്രതിഷേധം. ഇതിനെയാണ് തനിക്കെതിരായ വധശ്രമമെന്ന് ഗവർണറും ആർ എസ് എസ് നേതാക്കളും വളച്ചൊടിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയും. 

Share this story