കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ

basheer

കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്

ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചുവെന്നത് പ്രോസക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി. മനപ്പൂർവമായ നരഹത്യാ വകുപ്പ് അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഒഴിവായത്. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 


 

Share this story