കെഎം ബഷീറിന്റെ മരണം: വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ

basheer

കെഎം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ. മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോർ വാഹന നിയമം മാത്രമേ കേസിൽ ബാധകമാകുയുള്ളുവെന്നും ഹർജിയിൽ പറയുന്നു. 

കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യപിച്ചതിന് തെളിവില്ലാത്തതിനാൽ കേസ് നിലനിൽക്കില്ല. തന്നെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ ഹർജിയിൽ പറയുന്നു.

കേസിലെ മറ്റൊരു പ്രതി വഫ ഫിറോസ് നേരത്തെ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം കേട്ടിരുന്നു. ഉത്തരവ് ഇന്ന് പുറത്തുവരാനിരിക്കെയാണ് ശ്രീറാം വെങ്കിട്ടരാമനും ഹർജി നൽകിയിരിക്കുന്നത്.
 

Share this story