പിഎഫ്‌ഐ സ്വത്ത് കണ്ടുകെട്ടലിനെതിരെ കെഎം ഷാജി; ലീഗ് ശബ്ദമുയർത്തുമെന്നും മുന്നറിയിപ്പ്
Tue, 24 Jan 2023

പോപുലർ ഫ്രണ്ടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പോപുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതി വേണം. നീതിക്ക് വേണ്ടി മുസ്ലിം ലീഗ് ശബ്ദമുയർത്തുമെന്നും ലീഗ് നേതാവ് ഷാജി പറഞ്ഞു. തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടിയെന്ന് ലീഗ് നേതാവ് ഷാജി മുന്നറിയിപ്പ് നൽകി
നിരപരാധികളായ ഭാര്യയും മക്കളും നോക്കി നിൽക്കെ ഒരു സുപ്രഭാതത്തിൽ കയറി സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പതിക്കുന്നത് സാർവത്രികമായ നീതിയാണോയെന്നും ലീഗ് നേതാവ് ഷാജി ചോദിച്ചു. അതേസമയം ഹർത്താലിനിടെ പോപുലർ ഫ്രണ്ടുകാർ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം നൽകിയ റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്.