ലീഗിലെ ആഭ്യന്തര കലഹത്തിനിടെ കെ എം ഷാജിയും സാദിഖലി തങ്ങളും കൂടിക്കാഴ്ച നടത്തി

shaji

മുസ്ലിം ലീഗിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ കെ എം ഷാജി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടിൽ വെച്ചാണ് ഇരുവരും കണ്ടത്. ലീഗുമായുള്ള പ്രശ്‌നങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് സൂചന. ഷാജിയുമായി തങ്ങൾ അടുത്ത ദിവസം വിശദമായ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം

നാളെ മലപ്പുറം പൂക്കോട്ടൂരിൽ കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും ഒരു പരിപാടിയിൽ ഒന്നിച്ച് പങ്കെടുക്കുന്നുണ്ട്. ഈ മാസം ഒമ്പതിന് ജിദ്ദയിൽ വെച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ഷാജി നടത്തിയ പരോക്ഷ വിമർശനങ്ങളാണ് ലീഗിലെ പുതിയ കുഴപ്പങ്ങൾക്ക് കാരണം. 

കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടി വേദികളിൽ നടത്തിയിരുന്ന വിമർശനം പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിക്കുകയായിരുന്നു. തുടർന്നാണ് ഷാജിയിൽ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചത്.
 

Share this story