തരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ വിലക്കി കെപിസിസി; ഐക്യം തകർക്കരുത്

sudhakaran

ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് കെപിസിസി നിർദേശം നൽകി. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നും കെപിസിസി അറിയിച്ചു

പാർട്ടിയുടെ ഐക്യത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്ന് കെ സുധാകരൻ നിർദേശം നൽകി. ആഭ്യന്തര ജനാധിപത്യം പൂർണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യപ്രതികരണം പാർട്ടിക്ക് ഒട്ടും ഗുണകരമല്ല. 

തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തിൽ കോൺഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും നേതാക്കൾ പിന്തിരിയണം. മറ്റ് വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.
 

Share this story