കെ എസ് ആർ ടി സിയും സ്മാർട്ടായി; ഇനി ഫോൺ UPI ആപ് വഴി ടിക്കറ്റെടുക്കാം

KSRTC

കെഎസ്ആർടിസിയും ഡിജിറ്റലക്കുകയാണ്. ഇനി മുതൽ കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും.

പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. കെ എസ് ആർ ടി സിയും ഉപഭോക്തൃ സൗഹാർദ്ദ പാതയിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിർവഹിച്ചു.

Share this story