കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്; മാറ്റം ജനുവരി മുതൽ

KSRTC

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കി ആക്കുന്നു. ജനുവരി മുതൽ മാറ്റം വരുത്താനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തോട് മാനേജ്‌മെന്റ് മുഖം കാണിക്കുന്നത്

എട്ട് വർഷത്തിന് ശേഷമാണ് കെഎസ്ആർടിസി യൂണിഫോം കാക്കിയിലേക്ക് തിരിച്ചെത്തുന്നത്. ഡ്രൈവർ, കണ്ടക്ടർ, ഇൻസ്‌പെക്ടർമാർക്ക് കാക്കി. സീനിയോറിറ്റി അറിയാൻ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉൾപ്പെടുത്തും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം ആയിരിക്കും. 

2015ലാണ് കെഎസ്ആർടിസിയുടെ കാക്കി യൂണിഫോം മാറ്റിയത്. പുതുമയും പ്രൊഫഷണിലസും കൊണ്ടുവരാനായിരുന്നു മാറ്റം. കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടുംനീല പാന്റുമാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറമുള്ള യൂണിഫോമും ഇൻസ്‌പെക്ടർമാരുടേത് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു.
 

Share this story