ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ ഇനി പതിക്കില്ലെന്ന് കെഎസ്ആർടിസി; പുതിയ സ്‌കീം സുപ്രീം കോടതിക്ക് കൈമാറും

ksrtc

കാൽനടയാത്രക്കാരുടെയും മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിൽ ഇനി മുതൽ ബസുകളിൽ പരസ്യങ്ങൾ പതിക്കില്ലെന്ന് കെഎസ്ആർടിസി. പതിച്ച പരസ്യങ്ങൾക്ക് എതിരായ പരാതിയിൽ അന്വേഷണം നടത്തുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ സമിതിക്ക് രൂപംനൽകുമെന്നും കെഎസ്ആർടിസി അറിയിച്ചു.

ഇനി പതിപ്പിക്കുന്ന പരസ്യങ്ങൾ പരിശോധന നടത്തുന്നതിനും അനുമതി നൽകുന്നതിനും എംഡിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിക്കും. പരസ്യം പതിക്കുന്നതിനെ സംബന്ധിച്ചുളള പുതിയ സ്‌കീം കെഎസ്ആർടിസി ഇന്ന് സുപ്രീം കോടതിക്ക് കൈമാറും.
 

Share this story