കെ വി തോമസിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു
Thu, 19 Jan 2023

കെവി തോമസിന് സർക്കാർ നിയമനം. ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായാണ് നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിഎ സമ്പത്ത് ഈ ചുമതല വഹിച്ചിരുന്നു. കെ വി തോമസിന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിൽ നിന്നും ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സർക്കാരിന്റെ തീരുമാനം
കാബിനറ്റ് റാങ്കോടു കൂടി കെവി തോമസിനെ നിയമിക്കാനാണ് തീരുമാനം. കോൺഗ്രസിൽ നിന്നും പടിയിറങ്ങിയ കെവി തോമസ് നിലവിൽ ഇടതുപക്ഷവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.