കലോത്സവ സ്വാഗത ഗാനം വിവാദം: പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

sivankutty

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനം വിവാദത്തിൽ നടപടിയുമായി സർക്കാർ. സ്വാഗത ഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദം പരിശോധിച്ച് നടപടിയെടുക്കും. 

വേദിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. എന്നാൽ അപ്പോൾ വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. നേരത്തെ സർക്കാർ നിലപാടിന് വിരുദ്ധമായി ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞിരുന്നു.
 

Share this story