കാഞ്ഞങ്ങാട് വടിവാളുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ

Police
കാഞ്ഞങ്ങാട് വടിവാളുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി രാജ ഹരിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെ കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്ത് വെച്ച് വാഹനപരിശോധനക്കിടെയാണ് വടിവാൾ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിലാണ് വടിവാൾ സൂക്ഷിച്ചിരുന്നത്. 60 സെന്റിമീറ്ററോളം നീളം വരുന്ന വലിയ പിടിയോടു കൂടിയ വടിവാളാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
 

Share this story