കാര്യവട്ടം വിവാദം: കായികമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമായിരുന്നുവെന്ന് സതീശൻ

satheeshan

കാര്യവട്ടം ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കായികമന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്നും വിവാദ പ്രസ്താവന കേരളം വേണ്ട രീതിയിൽ ചർച്ച ചെയ്തില്ലെന്നും സതീശൻ പറഞ്ഞു

ഒരു അന്താരാഷ്ട്രതലത്തിലുള്ള മത്സരം കേരളത്തിലേക്ക് വരുമ്പോൾ നിറഞ്ഞ മനസ്സോടെ എല്ലാവരും ചേർന്ന് അതിനെ സ്വീകരിക്കണം. സ്‌പോർട്‌സിന് മാത്രമല്ല കേരളത്തിന്റെ ഇക്കോണമിക്ക് കൂടി അത് പ്രയോജനപ്പെടും. അത് മനസ്സിലാക്കാതെ നിസാരമായ പ്രശ്‌നങ്ങളുടെ പേരിൽ വൈരാഗ്യബുദ്ധിയോടെ വളരെ മോശമായ  കമന്റ് ഭരണത്തിൽ ഇരിക്കുന്നർ ചെയ്യാൻ പാടില്ലായിരുന്നുവെന്നും സതീശൻ പറഞ്ഞു


പട്ടിണി കിടന്നവർ ഒന്നും കിടക്കുന്നവർ ഒന്നും കളി കാണാൻ വരണ്ട എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അത് യഥാർത്ഥത്തിൽ ഈ കളി കാണാൻ ജനം വരുന്നത് ഇല്ലാതാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ കരുതുന്നത് അതാണ് അനാവശ്യമായിട്ടുള്ള ഒരു വിവാദമാണെന്നാണ്. കാരണം കേരളത്തിൽ ഒന്നും ഫുട്‌ബോൾ നടന്നാലും ക്രിക്കറ്റ് നടന്നാലും വോളിബോൾ നടന്നാലും നിറഞ്ഞ സദസ്സിലാണ് എല്ലാ കാലത്തും നടന്നിട്ടുള്ളത്. തിരുവനന്തപുരത്ത് അങ്ങനെ ആള് കുറയേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
 

Share this story