കർണാടക ക്വാറി ഇടപാട്: പി വി അൻവറിനെ ഇഡി മൂന്നാം വട്ടവും ചോദ്യം ചെയ്യുന്നു
Jan 20, 2023, 15:15 IST

കർണാടക ക്വാറി ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പി വി അൻവർ എംഎൽഎ ഇ ഡിക്ക് മുന്നിൽ വീണ്ടും ഹാജരായി. മൂന്നാംവട്ടമാണ് അൻവർ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കർണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും പി വി അൻവറിന്റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ ഡി പരിശോധിച്ച് വരികയാണെന്നാണ് വിവരം.
മലപ്പുറത്ത് അടക്കം ഭൂമി വാങ്ങിയതും വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണപരിധിയിലുണ്ട്. ക്വാറിയിൽ ഷെയർ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായി ആയ സലീം ഇഡിക്ക് മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള പരാതികളാണ് ഇഡി പരിശോധിക്കുന്നത്.