കരുനാഗപ്പള്ളി ലഹരിക്കടത്ത്: ഷാനവാസിനെതിരെ സിപിഎം നടപടി സ്വീകരിച്ചേക്കും

shanavas

കരുനാഗപ്പള്ളിയിൽ സിപിഎം നേതാവിന്റെ ലോറിയിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ ഏരിയ കമ്മിറ്റി അംഗം ഷാനവാസിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. വാഹനം വാടകക്ക് നൽകിയതാണെന്നായിരുന്നു ഷാനവാസ് പറഞ്ഞിരുന്നത്. 

ലഹരിവിരുദ്ധ കാമ്പയിൻ നടക്കുന്നതിനിടെയാണ് പാർട്ടി നേതാവിന്റെ ലോറിയിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നത്. ഇന്ന് വൈകുന്നേരം അടിയന്തരമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. ഇതിന് പിന്നാലെ ഷാനവാസ് അംഗമായ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി യോഗവും ചേരും. തുടർന്നാകും നടപടി തീരുമാനിക്കുക. 

ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്നും പിടിച്ചെടുത്തത്. ആലപ്പുഴ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഷാനവാസ്.
 

Share this story