കാസർകോട്ടെ ഭക്ഷ്യവിഷബാധാ മരണം; അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും

anju

കാസർകോട് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ദ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് ആന്തരികാവയവങ്ങൾ അയക്കും. മരണകാരണത്തിൽ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും.

മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് തേടിയിട്ടുണ്ട്. അൽ റൊമൻസിയ ഹോട്ടലിൽ നിന്നാണ് അഞ്ജുശ്രീ ഭക്ഷണം കഴിച്ചത്. ഇവിടെ ഒരു മാസം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ല. 

അഞ്ജുവും അമ്മയും അനുജനും ബന്ധവും കൂടി കുഴിമന്തി, ചിക്കൻ 65, ഗ്രീൻ ചട്ണി, മയോണൈസ് എന്നിവയാണ് അടുക്കത്തുബയലിലെ ഹോട്ടലിൽ നിന്നും കഴിച്ചത്.
 

Share this story