ഉൾക്കാട്ടിലേക്ക് നീങ്ങി കാട്ടാന; പിടി 7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
Jan 21, 2023, 15:05 IST

പാലക്കാട് ധോണിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടുകൊമ്പൻ പിടി 7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിൡയായതോടെയാണ് മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചത്. മയക്കുവെടി വെക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന് ഏകോപന ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്ത് പറഞ്ഞു
ദൗത്യം സങ്കീർണമാണ്. വെടിവെക്കാനുള്ള സാഹചര്യം തുടക്കത്തിലുണ്ടായി. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയതാണ് തടസ്സമായതെന്നും അദ്ദേഹം അറിയിച്ചു. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം വലിയ സന്നാഹം തന്നെ ഉണ്ടായിട്ടും ആനയെ പിടികൂടാനാകാതെ വന്നത് ദൗത്യസംഘത്തിന് ക്ഷീണമായി. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് മൂന്ന് കുങ്കിയാനകളെയും തിരികെ എത്തിച്ചു.