കായംകുളത്ത് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം

sumam

കായംകുളത്ത് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് സ്വകാര്യ സ്‌കൂൾ അധ്യാപിക മരിച്ചു. കായംകുളം എസ് എൻ ഇന്റർനാഷണൽ സ്‌കൂൾ അധ്യാപിക സുമം ആണ് മരിച്ചത്. തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്

കായംകുളത്തേക്ക് വരികയായിരുന്ന സുമത്തിനെ പിന്നാലെ വന്ന ബസ് മറികടക്കുന്നതിനിടയിൽ സ്‌കൂട്ടറിൽ തട്ടുകയും റോഡിലേക്ക് വീണ അധ്യാപികയുടെ ശരീരത്തിലൂടെ ടയർ കയറി ഇറങ്ങുകയുമായിരുന്നു.
 

Share this story