ഗവർണറുടെ ആരോപണങ്ങൾ കേരളം ഗൗരവത്തിലെടുത്തിട്ടില്ല, വെറും തമാശ: മന്ത്രി എം ബി രാജേഷ്

rajesh

ഗവർണർ ഇന്നലെ വാർത്താ സമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങൾ കേരളം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അത് വെറും തമാശയായി മാത്രമേ കണ്ടിട്ടുള്ളു. ഗവർണറുടെ നടപടി അസാധാരണമാണ്. ഇത് വലിയ ഭരണഘടനാ പ്രശ്‌നത്തിലേക്ക് നയിക്കും. ഗവർണറെ ഉപയോഗിച്ച് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും രാജേഷ് പറഞ്ഞു

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നൽകിയത്. സർക്കാരിന്റെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണമെന്നാണ് പരാതിയിലെ ആവശ്യം.  സർക്കാരുമായുള്ള തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് രാഷ്ട്രപതി ഇടപെടണമെന്നാണ് ആവശ്യം.
 

Share this story