ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങും

jayarajan

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് പുതിയ കാർ വാങ്ങും. 35 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പി ജയരാജന് വാങ്ങുന്നത്. ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി പുതിയ കാർ വാങ്ങാൻ തീരുമാനിച്ചത്

മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. ഈ മാസം 17നാണ് ഇതുസംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. പി ജയരാജന്റെ ശാരീരികാവസ്ഥ കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
 

Share this story