കൊച്ചി കൂട്ടബലാത്സംഗം: ഡിംപിൾ ലാമ്പ മറ്റ് പ്രതികളുമായി ആശയവിനിമയം നടത്തിയത് പലതവണ

kochi

കൊച്ചിയിൽ കാറിൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികളിൽ ഒരാളായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയുടെ ഫോൺ പരിശോധിച്ചപ്പോൾ പ്രതികൾ തമ്മിൽ പലതവണ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാ പ്രതികൾക്കും കേസിൽ കൃത്യമായ പങ്കാളിത്തമുണ്ട്

ഡിംപിൾ ലാമ്പ, വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, ടിആർ സുദീപ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സൗത്ത് പോലീസ് ഇവരെ എറണാകുളത്തെ ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഡിംപിൾ കൊണ്ടുവന്നത് ഈ ബാറിലായിരുന്നു. മദ്യപാനത്തെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കാക്കനാടുള്ള താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ കാറിൽ കയറ്റിയത്

അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
 

Share this story