കൊല്ലത്തെ യുവതിയുടെ മരണം കൊലപാതകം; മരിച്ചത് ബലാത്സംഗം ചെറുക്കുന്നതിനിടെ

Police

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി മരിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ പണവും മൊബൈലും പ്രതി കവർന്നു. 

കൊല്ലം ബീച്ചിൽ നിന്നും തന്ത്രപരമായാണ് യുവതിയെ നാസു ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിച്ചത്. കേരളാപുരം സ്വദേശി ഉമയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് 32കാരിയായ യുവതിയെ കാണാതായത്. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

നേരത്തെ യുവതിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ യുവതിക്ക് അപസ്മാരം വരികയും താൻ ഉപേക്ഷിച്ച് പോകുകയുമായിരുന്നു എന്നാണ് നാസു പറഞ്ഞിരുന്നത്. എന്നാൽ യുവതിയെ ബലാത്സംഗത്തിനിടെ കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ
 

Share this story