കോട്ടയത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

police line

കോട്ടയത്ത് വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ(85), മകൻ സുഭാഷ്(55) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്‌ലിൽ കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു. 

ശനിയാഴ്ച പുലർച്ചെ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. തുടർന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ മധു പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
 

Share this story