കൊവിഡ് വ്യാപനം: വിമാനത്താവളങ്ങളിൽ പരിശോധന വർധിപ്പിക്കും, ജാഗ്രതയോടെ ആരോഗ്യവകുപ്പ്

covid

കൊവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ പരിശോധന വർധിപ്പിച്ചേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡൽഹി വിമാനത്താവളം സന്ദർശിക്കും. രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

ജനുവരി പകുതിയോടെ കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് കാണുന്നത്. തരംഗമുണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം, മരണം എന്നിവ കുറവായിരിക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ 39 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 

Share this story