കോഴിക്കോട് 22കാരിയെ ജ്യൂസിൽ ലഹരിമരുന്ന് കലർത്തി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

Rape

കോഴിക്കോട് പന്തീരങ്കാവിൽ കൂട്ടബലാത്സംഗം. ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ ചേവായൂർ സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾക്കായി തെരച്ചിൽ ഊർജിതമാക്കി. 

രണ്ട് ദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് മൂന്ന് പേരെ പിടികൂടിയത്.
 

Share this story