കോഴിക്കോട്ടെ ബാലവിവാഹം: വരനടക്കം പ്രതികളെല്ലാം ഒളിവിൽ, അന്വേഷണം ഊർജിതമാക്കി

marriage

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പ്രതികളെല്ലാം ഒളിവിൽ. പെൺകുട്ടിയുടെ മാതാപിതാക്കളും വരനുമാണ് ഒളിവിൽ പോയത്. ഇവരെ കണ്ടുപിടിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ശിശുക്ഷേമ സമിതിയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്

കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനാണ് ഒന്നാം പ്രതി. കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വെച്ചാണ് ബാലവിവാഹം നടന്നത്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാകും ബാലവിവാഹ നിരോധന നിയമത്തിന് പുറമെ പോക്‌സോ വകുപ്പ് കൂടി ചേർക്കണമോയെന്ന് പോലീസ് തീരുമാനിക്കുക. 

അതേസമയം ഒളിവിൽ പോയ വരനൊപ്പമാണ് പെൺകുട്ടിയുമുള്ളത്. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമാണ് 18 വയസ്സ് പൂർത്തിയാകുക. ഇത് മറച്ചുവെച്ചാണ് മതപുരോഹിതൻ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത്.
 

Share this story