ബിബിസിയുടെ വിവാദ വീഡിയോ കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രദർശിപ്പിച്ചു

bbc

ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിൽ നടത്തി. സരോജ് ഭവന് ചുറ്റും വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്ത് ലോ കോളജിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

കോഴിക്കോട് ഡോക്യുമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവൻ കത്ത് നൽകിയിരുന്നു. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കാൻ നീക്കമെന്നും ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും കത്തിൽ ആരോപിച്ചിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി.
 

Share this story