കോഴിക്കോട് 17കാരിയുടെ വിവാഹം നടത്തി; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്

marriage

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഈ മാസം 18നാണ് വിവാഹം നടന്നത്. പെൺകുട്ടിക്ക് 17 വയസ്സ് മാത്രമാണ് പ്രായം.

കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയാണ് വരൻ. സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് രഹസ്യവിവരം ലഭിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്

അടുത്ത വർഷം ഏപ്രിലിൽ മാത്രമേ കുട്ടിക്ക് 18 വയസ്സ് തികയൂ. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ പോലീസ് കേസെടുത്തത്. വൈദ്യപരിശോധനക്ക് ശേഷമാകും പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ എന്ന് തീരുമാനിക്കുക.
 

Share this story