കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് പരുക്ക്

accident
കോഴിക്കോട് പുഴമൂലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇബ്രാഹിമിന്റെ മകൻ ഇസ്മായിൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കാണ് പരുക്കേറ്റത്. വിലങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്.
 

Share this story