കോഴിക്കോട് യുവാവ് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിലും

babu

കോഴിക്കോട് കായക്കൊടിയിൽ അയൽവാസികളായ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ കൊല്ലപ്പെട്ട നിലയിലും മറ്റേയാളെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി ബാബുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും അയൽവാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിന്റേത് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

രാവിലെ എട്ട് മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. കഴുത്ത് ശരീരത്തിൽ നിന്ന് വിട്ടുപോയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരനായ ബാബു പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെത്തിയത്. രാവിലെ പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോഴാണ് ബാബുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്

പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ചോരപ്പാടുകൾ നീണ്ടുകിടക്കുന്നത് കണ്ടത്. ഇത് പിന്തുടർന്ന് എത്തിയപ്പോഴാണ് രാജീവന്റെ വീടിന് പുറകിലുള്ള വിറകുപുരയിൽ രാജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
 

Share this story