അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ ലോ കോളജ് വിദ്യാർഥിക്ക് സസ്‌പെൻഷൻ

aparna

എറണാകുളം ലോ കോളജിൽ യൂണിയൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർഥിക്ക് സസ്‌പെൻഷൻ. രണ്ടാംവർഷ എൽഎൽബി വിദ്യാർഥി വിഷ്ണുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലോ കോളജ് സ്റ്റാഫ് കൗൺസിലിന്റേതാണ് നടപടി. വിദ്യാർഥിയിൽ നിന്നും സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു

തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും വിശദീകരണം തള്ളിയാണ് സസ്‌പെൻഷൻ. പരിപാടിക്കിടെ വേദിയിലേക്ക് കയറിയ വിഷ്ണു അപർണയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിലൂടെ കൈയിട്ട് സെൽഫി എടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന നടി അപ്പോൾ തന്നെ ഒഴിഞ്ഞുമാറുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.
 

Share this story