ഡിംപിളിന് വേണ്ടി അഭിഭാഷകർ തമ്മിൽ തർക്കം, ഇറങ്ങിപ്പോകാൻ ആക്രോശിച്ച് ആളൂർ; ഇത് ചന്തയല്ലെന്ന് കോടതി

kochi

കൊച്ചിയിൽ മോഡലിനെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാളായ ഡിംപിളിന് വേണ്ടി ഹാജരായ രണ്ട് അഭിഭാഷകർ തമ്മിൽ കോടതി മുറിയിൽ വാക്കുതർക്കം. അഡ്വ. ഡി അഫ്‌സലും അഡ്വ. ബി ആളൂരുമാണ് ഡിംപിളിന് വേണ്ടി ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു

അഡ്വ. അഫ്‌സലിനോട് കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആളൂർ ആക്രോശിക്കുക വരെ ചെയ്തു. ബഹളം രൂക്ഷമായതോടെ ഇത് ചന്തയല്ലെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റിന് ഇടപെടേണ്ടി വന്നു. തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏൽപ്പിച്ചതെന്ന് ഡിംപിൾ പറഞ്ഞതോടെ ആളൂർ കോടതിയിൽ നിന്നും മടങ്ങി. കേസിൽ പ്രതികളെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
 

Share this story