ആർ എസ് പിയിൽ നേതൃമാറ്റം വരുന്നു; ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയായേക്കും

shibu

ആർ എസ് പിയിൽ നേതൃമാറ്റം വരുന്നു. സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോൺ ഫെബ്രുവരിയിൽ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. എ എ അസീസ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് നേതൃമാറ്റം. നേരത്തെ ഇക്കാര്യം ആലോചിച്ചിരുന്നതായും കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് പ്രതികരിച്ചു

കഴിഞ്ഞ ഒക്ടോബറിൽ കൊല്ലത്ത് നടന്ന സമ്മേളനത്തിലാണ് അസീസിനെ നാലാം തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അന്ന് ഷിബു ബേബി ജോൺ തന്നെയാണ് അസീസിന്റെ പേര് നിർദേശിച്ചതും. എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം പാർട്ടി നേതൃമാറ്റത്തിന് ഒരുങ്ങുകയാണ്.
 

Share this story