ക്ഷണം ലഭിച്ചവർ പോകട്ടെ; മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ
Tue, 20 Dec 2022

ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിരുന്നിന് ക്ഷണം ലഭിച്ചവർ പോകട്ടെ, അവർ ആസ്വദിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ലോകത്തെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നതാണ് വേദനാജനകമെന്നും ഗവർണർ പറഞ്ഞു
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് നടത്തുന്നത്. മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിൽ മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും ക്ഷണമുണ്ട്. നേരത്തെ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ ക്ഷണിച്ചിരുന്നു. എന്നാൽ സർക്കാരും പ്രതിപക്ഷവും ഈ ക്ഷണം നിരസിക്കുകയായിരുന്നു.