കത്ത് വിവാദം: കേസ് അന്വേഷണം മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

satheeshan

തിരുവനന്തപുരം കോർപറേഷനിലെ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസെടുക്കണം. ഫോണിൽ ആനാവൂരിന്റെ മൊഴി എടുത്തത് കേട്ടുകേൾവിയില്ലാത്ത പരിപാടിയാണ്. ആനാവൂർ സമാന്താര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചാണെന്നും സതീശൻ പരിഹസിച്ചു

ഇതിനിടെ നിയമന കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോൾ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. ഇതിനിടെ കൗൺസിൽ യോഗം നീട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നാളെ വൈകുന്നേരം നാല് മുതൽ ആറ് മണി വരെയാണ് പ്രത്യേക കൗൺസിൽ യോഗം


 

Share this story