കത്ത് വിവാദം: മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ, ചിലരത് മറന്നുപോയെന്ന് ശശി തരൂർ

tharoor

തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സമരവേദിയിൽ എത്തി ശശി തരൂർ എംപി. കോർപറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ചിലർ അക്കാര്യം മറക്കുകയാണെന്നും തരൂർ പറഞ്ഞു. 

സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരായി ശശി തരൂർ നിലപാട് എടുക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കോർപറേഷൻ ഓഫീസിലെ യുഡിഎഫ് സമരവേദിയിലേക്ക് ശശി തരൂർ എത്തിയത്. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് നീക്കം

തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് ഇതുവരെ സമരത്തിന്റെ ഭാഗമാകാൻ കഴിയാതെ പോയത്. ഈ സമരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും തരൂർ പറഞ്ഞു.
 

Share this story