കത്ത് വിവാദം: ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് കൈമാറി; കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യം

arya

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കത്ത് വ്യാജമാണോ അല്ലെന്നോ ഉറപ്പിക്കാതെയാണ് റിപ്പോർട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണം. യഥാർഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടരന്വേഷണത്തിൽ ഡിജിപിയാകും തീരുമാനമെടുക്കുക

കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകുമ്പോഴും ഇതിന് പിന്നിൽ ആരെന്ന് കണ്ടെത്താനായിട്ടില്ല. കത്തുമായി ബന്ധപ്പെട്ട ഹർജി ഈ ആഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്. ഇതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ ഡിജിപി തീരുമാനമെടുത്തേക്കും. അതേസമയം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
 

Share this story