മദ്യ ലോറി ഫറോക്ക് പാലത്തിൽ തട്ടി മദ്യക്കുപ്പികൾ റോഡിലേക്ക് വീണു; വാരിക്കൂട്ടി നാട്ടുകാർ
Tue, 20 Dec 2022

കോഴിക്കോട് ഫറോക്കിൽ മദ്യം കയറ്റി വന്ന ലോറി പഴയപാലത്തിന്റെ സുരക്ഷാ കമാനത്തിൽ തട്ടിയതിനെ തുടർന്ന് മദ്യക്കുപ്പിൽ റോഡിലേക്ക് തെറിച്ചുവീണു. അമ്പതോളം കെയ്‌സ് മദ്യക്കുപ്പികളാണ് റോഡിലേക്ക് തെറിച്ചുവീണത്. ലോറി നിർത്താതെ പോയതോടെ ആളുകൾ മദ്യക്കുപ്പികൾ വാരിക്കൂട്ടുകയായിരുന്നു
പിന്നാലെ പോലീസ് എത്തി ബാക്കിയുള്ള മദ്യം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അനധികൃത മദ്യക്കടത്താണ് നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. പാലത്തിൽ ഇടിക്കുകയും ഉടനെ ലോറിയുടെ മുകളിൽ കെട്ടിയ ടാർപ്പോളിയും നിരവധി കെയ്‌സ് കുപ്പികളും റോഡിലേക്ക് വീഴുകയുമായിരുന്നു. എന്നാൽ വണ്ടി നിർത്താതെ ഡ്രൈവർ ഓടിച്ചു പോകുകയായിരുന്നു.