സംസ്ഥാനത്ത് മദ്യവില വർധന പ്രാബല്യത്തിൽ; സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെ വർധിക്കും
Sat, 17 Dec 2022

സംസ്ഥാനത്ത് മദ്യവില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2 ശതമാനം വിൽപ്പന നികുതിയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെ വർധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്റെ മദ്യം ഇതുവരെ ഒരു ലിറ്ററിന് 600 രൂപയായിരുന്നു. ഇതിനി മുതൽ 610 ആയിരിക്കും. മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം വിൽപ്പന നികുതി വർധിക്കും
മദ്യവില വർധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ജനുവരി ഒന്ന് മുതൽ ഒമ്പത് ബ്രാൻഡുകൾക്ക് വില കൂടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാധാരണ ബ്രാൻഡുകൾക്ക് മാത്രമാണ് വില വർധന ബാധകമാകുക. പുതുവർഷത്തിൽ വില വർധിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ പുതിയ വിലക്ക് വിൽപ്പന തുടങ്ങുകയായിരുന്നു.