ജീവൻ അപകടത്തിലാണ്; തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സണെതിരെ സെക്രട്ടറിയുടെ പരാതി

thrikkakkara

തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കത്തിനെതിരെ പരാതിയുമായി നഗരസഭാ സെക്രട്ടറി ബി അനിൽ. തന്റെ ജീവൻ അപകടത്തിലാണെന്നാണ് പരാതി. സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അധ്യക്ഷയും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു

തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും അനിൽ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകൾ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്‌സണെ ചൊടിപ്പിച്ചത്.
 

Share this story