എൽദോസ് കുന്നപ്പിള്ളിയെ പരിപാടികളിലേക്ക് ക്ഷണിച്ച് പ്രാദേശിക നേതൃത്വം; വിവാദമായതോടെ വിലക്കി ഡിസിസി

eldhose

പീഡനക്കേസ് പ്രതിയായതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളിയെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ച് പ്രാദേശിക നേതൃത്വം. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് എൽദോസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. കുന്നപ്പിള്ളിയുടെ ചിത്രം വെച്ച് പോസ്റ്ററും പുറത്തിറക്കി. സസ്‌പെൻഷൻ നിലനിൽക്കെയുള്ള നടപടി വിവാദമായതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവന്നു

എന്നാൽ പ്രാദേശിക പരിപാടികൾക്ക് വിലക്കില്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ വിവാദമായതോടെ എംഎൽഎയെ പങ്കെടുപ്പിക്കുന്നത് ഡിസിസി വിലക്കി. എൽദോസ് കുന്നപ്പിള്ളി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഡിസിസി അറിയിച്ചു. ആറ് മാസത്തേക്കാണ് എൽദോസിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. 


 

Share this story